പാലാ: തെരഞ്ഞെടുപ്പു പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇഞ്ചോടിഞ്ച് വിജയം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി കരൂര്‍ പഞ്ചായത്തിലെ പര്യടനം പൂര്‍ത്തിയാക്കി.
താമരക്കുളത്തുനിന്നും ആരംഭിച്ച പര്യടനം ബിജെപി ജില്ലാ കമ്മറ്റിയംഗം സോമന് തച്ചേട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ.ബിനു പുളിക്കക്കണ്ടം, അനീഷ് ഇരട്ടയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മുറിഞ്ഞാറ, കുടക്കച്ചിറ, വലവൂര്‍, പുന്നത്താനം കോളനി, ഇടനാട് ഗുരുമന്ദിരം, നെച്ചിപ്പുഴൂര്‍ വായനശാല, നെടുമ്പാറ, അന്ത്യാളം, പയപ്പാര്‍ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം അന്തീനാട്ടില്‍ സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ എന്‍ഡിഎ നേതാക്കളായ ബിജി മണ്ഡപം, അനീഷ് പുല്ലുവേലില്‍, ലീലാ വിജയപ്പന്, ശുഭ സുന്ദര്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: