കടുത്തുരുത്തി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ചാഴികാടന്റെ വാഹനപ്രചാരണം കാണക്കാരി കല്ലംപാറയില്‍ ബിഡിജെഎസ് ജില്ലാ സെക്രട്ടറി എം.കെ രമണന് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കാണക്കാരി കടപ്ലാമറ്റം, കിടങ്ങൂര്‍ എന്നീ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി. യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി ലിജിന്‍ ലാല്‍, ടി.എ ഹരികൃഷ്ണന്, ടി.പി ജയപ്രകാശ്, സി.എം ബാബു, റോബി മറ്റപ്പള്ളി, സുദീപ്, റ്റി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റീഫന്‍ ചാഴിക്കാടന്റെ ഇന്നത്തെ പര്യടനം രാവിലെ 8 ന് ആപ്പാഞ്ചിറ ജംഗ്ഷനില്‍ നിന്നും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: