തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിക്കരുതെന്നാവശ്യപ്പെട്ട് അഖിലഭാരത അയ്യപ്പസേവാസംഘം ഭീമഹര്‍ജി നല്‍കും. 29 ന് ശംഖുമുഖത്ത് ദേവസ്വം ബോര്‍ഡിന്റെയും മറ്റ് ഹൈന്ദവസംഘടനകളുടേയും ആഭിമുഖ്യത്തില്‍ ചേരുന്ന യോഗത്തില്‍ ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നല്‍കും. തിരുവനന്തപുരം യൂണിയന് സംഘം ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍നായരുടെ അദ്ധ്യക്ഷതയില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെപ്പറ്റി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: