അഴീക്കോട്: എന്‍ഡിഎ അഴീക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എ.വി.കേശവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുവമോര്‍ച്ച അഴീക്കോട് മണ്ഡലം കമ്മറ്റി നടത്തുന്ന റോഡ് ഷോ ഉച്ചക്ക് 2.30 ന് പടന്നപ്പാലത്ത് നിന്നാരംഭിക്കും. അലവില്‍, ചിറക്കല്‍, കണ്ണാടിപ്പറമ്പ്, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വന്‍കുളത്ത് വയലില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ സജീവന് ആറളം, പി.വിനീഷ്ബാബു, സച്ചിന്.പി.രാജ്, രാഹുല്‍, സ്ഥാനാര്‍ത്ഥി എ.വി.കേശവന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: