മൂന്നാംപീടിക: രാഷ്ട്രീയ വൈരാഗ്യത്താല്‍ കണ്ടേരി ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. അന്തോളി വീട്ടില്‍ പി .ജിതേഷ് (27)നാണ് മര്‍ദ്ദനമേറ്റത്. ജിതേഷിനെ തലശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ കണ്ടേരിയില്‍ വച്ചിരുന്ന പ്രചരണ ബോര്‍ഡുകളും, പോസ്റ്ററുകളും ഇരുട്ടിന്റെ മറവില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതിനെതിരെയും പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: