ബിഹാറില്‍ മാവോയിസ്റ്റ് ആക്രമം തുടരുന്നു

Friday 17 June 2011 11:44 am IST

പാറ്റ്ന: ബീഹാറില്‍ മാവോയിസ്റ്റ് അക്രമം തുടരുന്നു. ഗയ ജില്ലയില്‍ മാവോയിസ്റ്റുകള്‍ രണ്ടു ട്രക്കുകള്‍ അഗ്നിക്കിരയാക്കി. ഡ്രൈവര്‍മാരെ പുറത്തിറക്കിയ ശേഷമാണു ട്രക്കുകള്‍ കത്തിച്ചത്. ഒരു ഡ്രൈവര്‍ക്കു വെടിയേല്‍ക്കുകയും ചെയ്തു. പൊളിറ്റ് ബ്യൂറോ അംഗം ജഗദീഷ് യാദവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ ബന്ദിനു മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് ആക്രമണം. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ നദൗല്‍ റെയ്ല്‍വേ സ്റ്റേഷന്‍ അഗ്നിക്കിരയാക്കിയിരുന്നു. സ്റ്റേഷന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ബുക്കിങ് കൗണ്ടര്‍, പാനല്‍ റൂം എന്നിവയാണു കത്തിനശിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയ്ന്‍ ഗതാഗതം തടസപ്പെട്ടു. മാവോയിസ്റ്റ്‌ അനുകൂലികള്‍ ഗയ ജില്ലയില്‍ നാലു ടെലിഫോണ്‍ ടവറുകളും തകര്‍ത്തു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.