കൊച്ചി: ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഇയാളെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.
ജിഷയെ നിരവധി തവണ സാബു ശല്യപ്പെടുത്തിയിരുന്നു. ഇതിനെതിരെ ജിഷയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് വീണ്ടും സാബുവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. അയല്‍വാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. ജിഷയെ കാണുമ്ബോഴെല്ലാം കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് ഈ നിഷ്ഠൂര കൊലക്ക് പിന്നിലെന്നാണ് പോലീസിന്റെ അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: