ന്യൂദൽഹി: ആഭ്യന്തര കലാപം രൂക്ഷമായ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരിച്ചു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല എന്ന് പരാമർശിച്ച ഉമ്മൻ ചാണ്ടിക്ക് ട്വിറ്ററിലൂടെ തക്കതായ മറുപടി നൽകിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
ആഭ്യന്തര കലാപം രൂക്ഷമായിരുന്ന ഇറാഖ്, സിറിയ, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് മലയാളികളെ തങ്ങൾ തിരിച്ചു കൊണ്ടു വന്നെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇവർക്കെല്ലാം തിരികെ വരാനുള്ള സാമ്പത്തിക സഹായം ആരാണ് നൽകിയെതെന്ന് അറിയാമോ എന്നും സുഷമ സ്വരാജ് ഉമ്മൻ ചാണ്ടിയോട് ചോദിച്ചു.
കൂടാതെ തങ്ങൾ എപ്പോഴും വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണെന്നും ഇത് തങ്ങളുടെ ധാര്‍മ്മികമായ ചുമതലയാണെന്നും സുഷമ്മ ട്വിറ്ററിൽ മറുപടി നൽകി.
Mr.Chandy – You said 'Kerala paid for 29 Indians evacuated from Libya.'
— Sushma Swaraj (@SushmaSwaraj) May 12, 2016
Mr.Chandy – We evacuated thousands of Indians from Kerala from Iraq, Libya and Yemen. Who paid for them ?
— Sushma Swaraj (@SushmaSwaraj) May 12, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: