ശാസ്താംകോട്ട: കുന്നത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവാസഹദേവന്റെ സ്വീകരണപരിപാടികള്‍ കുന്നത്തൂരിലും ശൂരനാട് വടക്കും സമാപിച്ചു. കുന്നത്തൂരില്‍ 20 കേന്ദ്രങ്ങളിലും ശൂരനാട് വടക്ക് 25 കേന്ദ്രങ്ങളിലുമായി വന്‍സ്വീകരണമാണ് സംഘടിപ്പിച്ചത്.
കശുവണ്ടി, കര്‍ഷകതൊഴിലാളികള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പര്യടനം 13ന് മൈനാഗപ്പള്ളിയില്‍ സമാപിക്കും. പിന്നിട്ട വഴികളിലെല്ലാം തടിച്ചുകൂടിയ ജനാവലി കുന്നത്തൂരില്‍ എന്‍ഡിഎ സഖ്യത്തിന് വിജയപ്രതീക്ഷയും നല്കുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ചുട്ടുപൊള്ളുന്ന വെയിലിലും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുകയാണ്. സ്വീകരണപരിപാടികള്‍ നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലും പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും ആവശ്യപ്രകാരം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നു. പ്രചരത്തില്‍ മുന്നിലെത്തിയ എന്‍ഡിഎയുടെ പ്രവര്‍ത്തനത്തില്‍ മറ്റ് മുന്നണികള്‍ അങ്കലാപ്പിലാണ്.
ബിജെപി ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥന്, മണ്ഡലം പ്രസിഡന്റ് ആര്. രാജേന്ദ്രന്‍പിള്ള, ജനറല്‍സെക്രട്ടറിമാരായ ദിനചന്ദ്രന്, പി.എസ്. മുരളീധരന്‍പിള്ള, വി.എസ്. ജിതിന്‍ദേവ്, ബിഡിജെഎസ് നേതാക്കളായ ഡോ.പി. കമലാസനന്, ശ്രീലയം ശ്രീനിവാസന്, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: