ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് സജ്ജീകരിക്കുന്ന കമ്മീഷനിങ് പൂര്‍ത്തീകരിച്ചു. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലെ കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്. ഗിരിജ സന്ദര്‍ശിച്ചു. ബാലറ്റ് സജ്ജീകരിക്കലിന്റെ പുരോഗതി വിലയിരുത്തി. സ്ട്രോങ് റൂമുകളുടെ സുരക്ഷയും വിലയിരുത്തി. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് യന്ത്രത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.
അരൂരില്‍ പള്ളിപ്പുറം എന്‍എസ്എസ് കോളജിലും ചേര്‍ത്തലയില്‍ സെന്റ് മൈക്കിള്‍സ് കോളജിലും ആലപ്പുഴയില്‍ എസ്ഡിവി ഗേള്‍സ് ഹൈസ്കൂളിലും അമ്പലപ്പുഴയില്‍ ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസ്സിലും കുട്ടനാട്ടില്‍ ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസ്സിലും ഹരിപ്പാട്ട് ടികെ എംഎം കോളജിലും കായംകുളത്ത് എംഎസ്എം കോളജിലും മാവേലിക്കരയില്‍ ബിഷപ്പ് ഹോഡ്ജസ് എച്ച്എസ്എസ്സിലും ചെങ്ങന്നൂരില്‍ ക്രിസ്റ്റ്യന്‍ കോളജിലുമാണ് കമ്മീഷനിങ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ പങ്കെടുത്തു.
ആലപ്പുഴ മണ്ഡലത്തിലെ വരണാധികാരിയായ സബ് കളക്ര്‍ ഡി. ബാലമുരളി, ചേര്‍ത്തല മണ്ഡലത്തിലെ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(ആര്.ആര്.) ടി.ജി. സജീവ്കുമാര്‍, അരൂരിലെ വരണാധികാരിയായ കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ എന്‍.എ. സെല്‍വകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: