വിശ്വാസം

Thursday 12 May 2016 8:38 pm IST

ഒരു ചെരുപ്പുകമ്പനി ചെരുപ്പുമായി ഒരു അപരിഷ്‌കൃത ഗ്രാമത്തിലേക്ക് രണ്ട് പേരെഅയച്ചു. അതില്‍ ഒരാള്‍ അവിടെയെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനിയെ വിവരം അറിയിച്ചു. ഇവിടുത്തുകാര്‍ തികച്ചും അപരിഷികൃതരാണ്. ചെരുപ്പിനെ കുറിച്ച് ഒരു ബോധവും ഇവര്‍ക്കില്ല. അതിന്നാല്‍ ഇവിടെ ചെരുപ്പ് വില്‍പ്പന അസാദ്ധ്യംതന്നെയാവും. അതിന്നാല്‍ ഞാന്‍ ഇവിടെ നിന്നും തിരിക്കുകയാണ്. എന്നാല്‍ അവിടെയെത്തിയമറ്റെയാള്‍ കമ്പനിയെ വിവരം ധരിപ്പിച്ചത് ഇപ്രകാരമായിരുന്നു. ഇവിടെ വസിക്കുന്നവര്‍ തനി അപരിഷ്‌കൃതരാണ്. ചെളിയില്‍തന്നെയാണ് ഇവര്‍ നടക്കുന്നതും കിടക്കുന്നതും വേണ്ട വിധത്തിലുള്ള അറിവ് ഇവര്‍ക്ക് പകര്‍ന്നാല്‍ ധാരാളം ചെരിപ്പുകള്‍ വിറ്റു പോകാന്‍ സാദ്ധ്യതയുണ്ട്. അതിന്നാല്‍ ഒരു ലോഡ് ചെരുപ്പ് ഇവിടേക്കയക്കുക. ഈ ശുഭാപ്തി വിശ്വാസം വന്‍ വിജയത്തില്‍ കലാശിക്കുകയായിരുന്നു. ഏതുപ്രതിസന്ധിയല്‍ പെട്ടാലും ഈശ്വരന്‍ നമുക്കൊപ്പംകാണും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.