അഡ്വ പി സുധീറിന് പന്തളത്ത് ഉജ്വല സ്വീകരണം

Thursday 12 May 2016 9:36 pm IST

പന്തളം: വേനല്‍ചൂടിനെ അവഗണിച്ച് നൂറുകണക്കിന് ആളുകള്‍ ആണ് അടൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ പി സുധീറിനെ കാണാനും അനുഗ്രഹിക്കാനും സ്വീകരണം നല്‍കാനും പന്തളത്ത് ഓരോ കേന്ദ്രങ്ങളിലും എത്തിയത്.നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ കൂടെ ആണ് ഇന്നലെ രാവിലെ 9മണിക്ക് ശാസ്താംവട്ടം ജംക്ഷനില്‍ നിന്നും സ്വീകരണ പരിപാടികള്‍ ആരംഭിച്ചത്. സ്വീകരണ പരിപാടി ബി ഡി ജെ എസ് അടൂര്‍ നിയോജകമണ്ഡലം ട്രഷറര്‍ സുകു സുരഭി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കരിപ്പൂര്‍ ക്ഷേത്രനട,മഹാദേവ ക്ഷേത്രജംക്ഷന്‍, തോട്ടകോണം സ്‌കൂള്‍ജംക്ഷന്‍,അറത്തില്‍മുക്ക്,വടക്കേചെറുകോണത്തു,മന്നത്ത്‌കോളനി,പുതുവനഭാഗം,ചേരിക്കല്‍,പനയ്ക്കല്‍ ഭാഗം,കൂട്ടംവെട്ടിയില്‍,പാലത്തടം,തേക്ക്‌നില്‍ക്കുന്നതില്‍,പൂവനശ്ശേരി,പന്തളം ജംക്ഷന്‍,മാര്‍ക്കറ്റ് ജംക്ഷന്‍,മുട്ടാര്‍,കുന്നിക്കുഴി,മങ്ങാരം,മണികണ്ീന്‍ ആല്‍ത്തറ,വേദി,തകിടിയില്‍ പടി,കുളഞ്ഞയില്‍,കടയ്ക്കാട് തെരുവ്,കളീക്കല്‍പടി,കനാല്‍ ജംക്ഷന്‍,മുണ്ടുമടത്തില്‍ പടി, അമ്പത്തായി കോളനി,കൊലേല്‍ ക്ഷേത്രജംക്ഷന്‍,മെഡിക്കല്‍മിഷന്‍ ജംക്ഷന്‍,പാലത്തടം,തൂമല,വഞ്ചിമുക്ക്,കോട്ടപ്പടി,വല്ലയ്യയ്യത്തു കോളനി,പൂഴിക്കാട്,താവളംകുളം,പുത്തന്‍കാവില്‍,മുക്കോടി,പാലത്തുവിള,പറയന്റെയ്യത്ത്,വല്ലയ്യത്ത്,നെല്ലിക്കാട്,ആലുവിള, പഴങ്ങാലക്കുറ്റി,കുരമ്പാല എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ബി ജെ പി ജില്ലാ കമ്മറ്റി അംഗം റ്റി എന്‍ പങ്കജക്ഷന്‍, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എം ബി ബിനുകുമാര്‍,വൈസ് പ്രസിഡന്റ്മാരായ കുളങ്ങര അശോകന്‍,ജി അരുണ്‍കുമാര്‍,ബി ഡി ജെ എസ് പന്തളം മുനിസിപ്പല്‍ കമ്മറ്റി ചെയര്‍മാന്‍ പ്രദീപ് ഐശ്വര്യ,വൈസ് ചെയര്‍മാന്‍ അജയന്‍ മലമേല്‍, നഗരസഭാ കൌണ്‍സിലര്‍മാരായ കെ വി പ്രഭ,സുമേഷ്‌കുമാര്‍,സുധാശശി,ശ്രീലേഖ,സീന,ശ്രീലത,മഹിളാമോര്‍ച്ച മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുശീല സന്തോഷ്,ഗോകുല്‍മുക്കോടി,അരുണ്‍ പൂഴിത്തറ,അരുണ്‍ദേവ്,രാജീവ്, എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.