കൊച്ചി: കേരള കുഡുംബി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം 21, 22 തീയതികളില്‍ തൃപ്പൂണിത്തുറയില്‍ നടക്കും. 22 ന് 2.30 ന് ലായം കൂത്തമ്പലം ഹാളില്‍ പന്തളം വലിയകോയിക്കല്‍ മകംനാള്‍ കേരളവര്‍മ്മരാജ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും.
പ്രൊഫ. കെ.വി. തോമസ് എംപി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, പ്രതിപക്ഷനേതാവ് വി.ആര്. വിജയകുമാര്‍, കൗണ്‍സിലര്‍ സീന സുരേഷ്, കൗണ്‍സിലര്‍ വള്ളി മുരളീധരന്, ഫെഡറേഷന് രക്ഷാധികാരിമാരായ പ്രൊഫ.എന്‍.ജി. മൂര്‍ത്തി, കെ.എന്‍. വാസുദേവന്‍, എം.എന്‍. കൃഷ്ണന്, എം. ശിവരാമന് തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
22 ന് രാവിലെ 10 ന് പ്രകടനം സ്റ്റാച്യു ജംഗ്ഷനില്‍ നിന്നാരംഭിക്കും. 11 മണിക്ക് സമുദായത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സൗഹൃദസംഗമം കൊങ്കിണി സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എല്‍. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യും. 21 ന് രാവിലെ 10 ന് തൃപ്പൂണിത്തുറ പൂര്‍ണശ്രീ ഓഡിറ്റോറിയത്തില്‍ കേരള കുഡുംബി ഫെഡറേഷന്റെ പ്രതിനിധിസമ്മേളനം നടക്കും.
എറണാകുളം കുഡുംബി സമാജം ഹാളില്‍ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഓലയില്‍ ജി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, സംസ്ഥാന ഭാരവാഹികളായ ജി. സോമനാഥ്, ബി.ജി. ശിവാനന്ദന്, എന്‍. വിജയന്, പി.എന്‍. പ്രകാശന്, അനില്‍ കോരങ്ങാത്ത്, ചിന്നന് സി. കവലക്കല്‍, കെ.ജി. ബാലന്, സി.ആര്. മനോജ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: