കൊല്‍ക്കത്ത: പരിേക്കറ്റ ജോണ്‍ ഹേസ്റ്റിങ്സിന് പകരം ഓസീസ് പേസര്‍ ഷോണ്‍ ടെയ്റ്റിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തു. കൊല്‍ക്കത്ത ടീമിനൊപ്പം ചേര്‍ന്ന ടെയ്റ്റ് ഇന്നലെ പരിശീലനത്തിറങ്ങുകയും ചെയ്തു. ഐപിഎല്ലിലേക്കുള്ള ടെയ്റ്റിന്റെ രണ്ടാംവരവാണിത്.
ആദ്യ സീസണുകളില്‍ രാജസ്ഥാന് റോയല്‍സിന്റെ താരമായിരുന്നു 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ഈ ഓസ്ട്രേലിയക്കാരന്. 2009 മുതല്‍ 2013വരെയാണ് ടെയ്റ്റ് രാജസ്ഥാന് റോയല്‍സിന് വേണ്ടി കളിക്കാനിറങ്ങിയത്.
ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ 1.5 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ടെയ്റ്റിനെ വാങ്ങാന്‍ ടീമുകളൊന്നും താല്പര്യപ്പെട്ടിരുന്നില്ല. ഹേസ്റ്റിങ്സാകട്ടെ വെറും രണ്ടു കളികളില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കായി ഇറങ്ങിയത്. ഇടതു കാല്‍ക്കുഴയ്ക്കു പരിക്കേറ്റതോടെ ഐപിഎല്‍ സീസണ് അവസാനിപ്പിക്കേണ്ടിയും വന്നു. നാട്ടിലേക്കു മടങ്ങിയ ഹേസ്റ്റിങ്സിനു വിന്‍ഡീസ് പര്യടനവും നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: