കൊച്ചി: തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎക്ക് വിവിധ കോണുകളില്‍നിന്നുള്ള പിന്തുണയേറുന്നു. ഇടതു-വലതു മുന്നണികള്‍ മാറിമാറി പരീക്ഷിച്ച കേരളം ഇക്കുറി എന്‍ഡിഎക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് വിവിധ സംഘടനകള്‍ പ്രഖ്യാപിക്കുന്നത്.
അഖിലഭാരതീയ മലയാളി സംഘിന്റെ ദേശീയ നിര്‍വാഹകസമിതി യോഗം എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അന്ത്യംകുറിക്കാനുള്ള സമയമായെന്നും അഴിമതി, അക്രമരാഷ്ട്രീയക്കാര്ക്കെതിരെയുള്ള വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകണമെന്നും അഖിലഭാതീയ മലയാളി സംഘ് ദേശീയ പ്രസിഡന്റ് അഡ്വ. സോമന് കെ. മേനോന് പ്രസ്താവിച്ചു.
കുടുംബി സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തുമെന്ന് കുടുംബി ജനശക്തി സംഘം പ്രഖ്യാപിച്ചു. പറവൂരില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.കെ. ശശി അധ്യക്ഷത വഹിച്ചു. വി.ജി. ബാലകൃഷ്ണന്, കെ. രാമചന്ദ്രന്, അഡ്വ. ജയകൃഷ്ണന്, കൃഷ്ണകുമാരി, എസ്.ആര്. ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: