ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പു പര്യടനം ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും വന്‍ പങ്കാളിത്തത്തോടെ ആവേശക്കടലായി മാറി. കോട്ടമുറി അയ്യപ്പ ക്ഷേത്രത്തിനു സമീപം പരേതനായ പ്രമുഖ കമ്മൂണിസ്റ്റ് നേതാവ് ജഗദീഷിന്റെ സഹോദരി അമ്മുക്കുട്ടി അമ്മ ഭദ്രദീപം തെളിയിച്ച് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. പര്യടനത്തിന്റെ ഉത്ഘാടനം മണ്ഡലം തെരഞ്ഞെടുപ്പു ജനറല്‍ കണ്‍വീനര്‍ കെ വി ശശികുമാര്‍ നിര്‍വഹിച്ചു. ശ്രീനാരായണഗുരുദേവന്റെ കഴുത്തില്‍ കയറിട്ടു വലിച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഈ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാവുമെന്നും പര്യടനം ഉത്ഘാടനം ചെയ്തു സംസാരിച്ചു. പ്രൊഫ.പി കെ ബാലകൃഷ്ണകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കൊലെട്ടുപടി,മാടത്തരുവി,ചാഞ്ഞോടി,ആശാരിമുക്ക്,പാലക്കുളം എസ്എന്‍ഡിപി, ചെമ്പുംപുറം, ഡീലക്സ് പടി, മേഴ്സി ഹോം, കടമാഞ്ചിറ, പൊട്ടശ്ശേരി, നാല്ക്കവല, കൈലാത്തുപടി, പുലിക്കൊട്ടുപടി, പാറയില്‍ കോളനി , ഫത്തിമാപുരം,മുക്കാട്ടുപടി, എന്നിവിടങ്ങളില്‍ പര്യടനം നടത്തി കുന്നുംപുറത്ത് സമാപിച്ചു. സമാപന സമ്മേളനം എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.കെ. സുനില്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ എം.ബി. രാജഗോപാല്‍, എന്‍.പി. കൃഷ്ണകുമാര്‍, പി.കെ. കൃഷ്ണന്, ചന്ദ്രമോഹന്, എം.എസ.് വിശ്വനാഥന്, എ. മനോജ്, ബി.ആര്. മന്ജീഷ്, പി.ആര്. സുരേഷ്, കെ.ആര്. പ്രദീപ്, പി. സുരേന്ദ്രനാഥ്, വിനോദ് കുമാര്‍ എ , സുനില്‍ കുമാര്‍ ഒ.ടി , റനീഷ് ജി, ജോജോ തോമസ്, ജോബിന് മാത്യു, വിഷ്ണു ഗോപിദാസ്, എ.ഐ. രഘു, കെ.എസ.് ഓമനക്കുട്ടന്, സുമീഷ് കുമാര്‍, ശ്യാം ശശി, കല മോള് പി.എസ്, അനില്‍കുമാര്‍, സുലോചന ആനമുടിക്കല്‍, മിനി അനില്‍കുമാര്‍, ഓമന രഘു, റെജികുമാര്‍ , കെ അജി, സോജി പ്ലാംതോട്ടം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: