മട്ടാഞ്ചേരി: കൊച്ചി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമനിക്ക് പ്രസന്റേഷന്റെ പര്യടനത്തിനിടെ സംഘര്‍ഷം രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. യൂത്ത് ലീഗ് ഏഴാം ഡിവിഷന് ചെയര്മാന് കപ്പലണ്ടിമുക്ക് മേപ്പറമ്പില്‍ വീട്ടില്‍ എം.എച്ച്. സനോഫര്‍ (32), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദാറുസലാം മുക്ക് സ്വദേശി എ.എച്ച്. റിയാസ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമത പ്രവര്‍ത്തനം നടത്തിയവര്‍ ജാഥയില്‍ കടന്നുകൂടാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം.
പര്യടനം തുടങ്ങിയ അമ്മായിമുക്ക് ജംഗ്ഷനില്‍ വെച്ച് ഇരു വിഭാഗവും കൊമ്പ് കോര്‍ക്കുകയായിരുന്നു. പിന്നീട് ചക്കാമാടം ജംഗ്ഷനില്‍ എത്തിയപ്പോള്‍ വിമത വിഭാഗം വീണ്ടും റാലിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതോടെ സംഘട്ടനത്തിലെത്തി. നേതാക്കന്മാര് ഇടപെട്ട് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടെങ്കിലും വിമത വിഭാഗത്തിലെ ഒരു സംഘം പ്രവര്‍ത്തകര്‍ മര്ദിക്കുകയായിന്നുവെന്ന് പനയപ്പിളളി ഗൗതം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സനോഫര്‍ പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: