കൊച്ചി: പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം സരിത. എസ്. നായര്‍ക്ക് വിശദീകരണം നല്‍കട്ടേയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ലിബിയയില്‍ നിന്നു നഴ്സുമാരെ രക്ഷിച്ച് കേരളത്തില്‍ എത്തിക്കുന്നതില്‍ സംസ്ഥാനത്തിന് ഒരു പങ്കുമില്ല, വിമാനത്താവളത്തില്‍ സ്വീകരിക്കുക മാത്രമാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്നും അദ്ദേഹം നെടുമ്പാശേരിയില്‍ പറഞ്ഞു.
അഴിമതിയില്‍ നിന്നും ദളിത് വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി യുടെ ശ്രമം. ഇത് നിയമപരമായി നേരിടുന്നെങ്കില്‍ അങ്ങനെയാവാമെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നരേന്ദ്രമോദി അഴിമതിരഹിത കേരളം ആഗ്രഹിക്കുമ്പോള്‍ ബിജെപി രഹിത കേരളമാണ് ആന്റണി ആഗ്രഹിക്കുന്നതെന്നും എന്തു വേണമെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. എന്ത് കൊണ്ട് രാഹുല്‍ ഗാന്ധി അട്ടപ്പാടി സന്ദര്‍ശിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: