പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

Friday 13 May 2016 12:26 am IST

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തോട്ടടയിലും കിഴുന്ന പെരുംതൃക്കോവില്‍ ശിവക്ഷേത്ര പരിസരത്തും സ്ഥാപിച്ചിരുന്ന ബിജെപിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. എന്നാല്‍ ഇവിടെയുള്ള ഇടത്-വലത് മുന്നണികളുടെ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. തോട്ടട, കിഴുന്ന മേഖലയില്‍ ബിജെപിക്ക് വര്‍ദ്ധിച്ചുവരുന്ന ജനസമ്മതിയിലുള്ള അസഹിഷ്ണുതയാണ് ഫ്‌ളക്‌സ് നശിപ്പിച്ചതിന് പിന്നില്‍. സംഭവത്തില്‍ ബിജെപി എടക്കാട് പഞ്ചായത്ത് കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.