കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള സ്വീപ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പിലും പയ്യന്നൂരിലും മാജിക് ഷോ സംഘടിപ്പിച്ചു. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാന്‍ ഓരോരുത്തരും തങ്ങളുടെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന സന്ദേശമാണ് മാജിക് ഷോയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. വോട്ടിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ സന്ദേശങ്ങളാണ് മാജിക് സ്ലൈഡുകളിലായി അവതരിപ്പിക്കുന്നത്. ആദ്യമായി വോട്ടുചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യുന്ന വിധം പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പരിപാടി തഹസില്‍ദാര്‍ ബി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ സുജാത, സി.എം.ലതാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: