കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെ ജില്ലാ ജാക്ക്ഫ്രൂട്ട് ലവേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വോട്ടും ചക്കയും പാഴാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ചക്ക വിഭവങ്ങളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണവും ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. വോട്ടവകാശം വിനിയോഗിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബോധവല്‍ക്കരണമാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സ്ഥിരം സമിതി ചെയര്മാന് വി.കെ.സുരേഷ്ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, സജീവന് കാവുങ്കര തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: