തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി. മൂന്ന് കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ നിസാം എന്നയാളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്.
പുലര്‍ച്ചെ 2.30നാണ് ഇയാള്‍ പിടിക്കപ്പെട്ടത്. ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന സേഫ് ലോക്കറില്‍ സ്വര്‍ണ്ണം പ്ളേറ്റ് രൂപത്തിലാക്കി വെള്ളപെയിന്റടിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് പിടിയിലായ ഇയാളെ ഡി.ആര്.ഡി.എ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: