ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരായി നാലുപേര്‍ ഇന്നു സ്ഥാനമേല്‍ക്കും. സ്ഥാനമേല്‍ക്കുന്നവരില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന അശോക് ഭൂഷണും ഉള്‍പ്പെടുന്നു.
ഇദ്ദേഹത്തെ കൂടാതെ, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു എന്നിവരാണ് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനം വഹിക്കുകയായിരുന്നു ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഇതിനുമുമ്പ്. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനമാണ് ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ വഹിച്ചിരുന്നത്.
പുതുതായി നാലുപേര്‍ കൂടി എത്തുന്നതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 29 ആകും. അടുത്തിടെ, കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും കേസുകള്‍ തീര്‍പ്പാക്കുന്നതിന് ജഡ്ജിമാരുടെ എണ്ണം വളരെ കുറവാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.എസ്. ഠാക്കൂര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ജഡ്ജിമാരെ നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: