വാഷിംഗ്ടണ്‍: ബോംബ് ഭീഷണിയെതുടര്‍ന്ന് യുഎസ് പ്രസിഡന്റിന്റെ വ്യോമതാവളം അടച്ചു. ബോംബ് ധരിച്ചിട്ടുണ്ടെന്ന അവകാശവാദം നടത്തി ഒരു വനിത എത്തിയതിനെ തുടര്‍ന്നാണ് ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വ്യോമതാവളം കുറച്ചുനേരത്തേക്ക് അടച്ചത്.
വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് സുരക്ഷാ സംഘം എത്തി പരിശോധന നടത്തിയെങ്കിലും ഭീഷണി വ്യാജമാണെന്നു തെളിഞ്ഞു. ഭീഷണി ഒഴിഞ്ഞങ്കിലും വ്യോമതാവളത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: