തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റിയല്‍ എസ്റ്റേറ്റ് ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.
അഭിനവ വാമനനായ ഉമ്മന്‍ ചാണ്ടി കേരളം അളന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പതിച്ചുകൊടുത്തു. ഇനി അടുത്ത കാല് നമ്മുടെ തലയില്‍ വയ്ക്കാനായി ഉയര്‍ത്തി പിടിച്ചിരിക്കുകയാണെന്നും വി എസ് ഫേസ്ബുക്കില്‍ പറഞ്ഞു.
നിങ്ങളല്ലേ കോഴിയെ കട്ടത് ? എന്ന് ചോദിക്കുമ്പോള്‍ എനിക്ക് എരിവുളള കോഴിക്കറി ഇഷ്ടമല്ലെന്ന് അറിഞ്ഞു കൂടേ എന്ന മട്ടിലുളള മറുപടിയാണ് അങ്ങ് നല്‍കുന്നത്. ഇനിയും ഇതുവഴി വരല്ലേ… ഇത്തരം ഉഡായിപ്പുകളും തെളിച്ചു കൊണ്ട്. ഇതിനെങ്കിലും കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നുവെന്നും വി എസ് ഫേസ്ബുക്കില്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടി എന്ന റിയൽ എസ്റ്റേറ്റ് ഏജന്റ്മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്ന് എടുക്കാൻ അനുവാദം നൽകിയ…
Posted by VS Achuthanandan on Thursday, May 12, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: