ന്യൂദല്‍ഹി: കോണ്‍ഗ്രസ് കൊണ്ടുവന്ന അവകാശ ലംഘനപ്രമേയമൊന്നും കൂസാതെ മുന്നോട്ടു പോകുകയാണ് ഡോ. സുബ്രഹ്മണ്യന് സ്വാമി. ”കോണ്‍ഗ്രസിനെ നിയമം എന്ന വാക്കിന്റെ അര്‍ത്ഥം ഞാന്‍ പഠിപ്പിക്കും. എനിക്കെതിരെ ചെയ്യാവുന്നതെല്ലാം അവര്‍ ചെയ്യട്ടെ”- സ്വാമി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. ”പഴയ പാര്‍ട്ടിക്ക് സമനില പൂര്‍ണ്ണമായും പോയിക്കഴിഞ്ഞു” – എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ സ്വാമി പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഡോ. സ്വാമി രാജ്യസഭയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് അവകാശലംഘന പ്രമേയം അവതരിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അവരെ തുറന്നുകാട്ടിയത് ഞാനാണ്. അവര്‍ എന്നെക്കണ്ട് അസ്വസ്ഥരാകുന്നു. അവകാശലംഘന പ്രമേയം വരട്ടെ, ഞാന്‍ അവര്‍ക്ക് മുഴുവന്‍ രേഖകളും നല്‍കും- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: