പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. അരൂക്കുറ്റി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കൊമ്പനാമുറിക്ക് കവലക്ക് സമീപം മുണ്ടം തുരുത്ത് മുഹമ്മദ് മകന് അബ്ദുള്‍ റഷീദിന്റെ രണ്ട് നില വീട്ടില്‍ നിന്നാണ് പതിനെട്ടേ മുക്കാല്‍ പവന് സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കപ്പെട്ടത്.
12ന് കുടുംബ സമേതം വീട് അടച്ച് പൂട്ടി ടൂര്‍ പോയ ഇവര്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടടുത്ത് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായ് അറിയുന്നത്. വീടിന്റെ മുറ്റത്ത് എത്തിയപ്പോള്‍ തന്നെ മുന്‍ഭാഗത്തെ കതക് പൊളിച്ചതായി കാണപ്പെട്ടു. ഉള്ളിലെ അലമാരകളെല്ലാം തുറന്ന് മോഷ്ടാക്കള്‍ വസ്ത്രങ്ങള്‍ വാരി വിതറിയിട്ട നിലയിലായിരുന്നു.
തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന വള, കൈചെയിന്‍, പാദസരം, ലോക്കറ്റ്, കമ്മല്‍, മോതിരം തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. വീട്ടുടമയുടെ പരാതിയെ തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു.
ചേര്‍ത്തല സിഐ ടോമി സെബാസ്റ്റ്യന്‍, പൂച്ചാക്കല്‍ എസ്ഐ ജി. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: