കുമളി: കുമളിയ്ക്ക് സമീപം തമിഴ്നാട് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മലയാളികളടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ മൂന്ന് മണിയോടെ ഓടമേടിന് സമീപമാണ് അപകടം. പരിക്കേറ്റവരെ കുമളി, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ.് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്കേറ്റത്. വളവില്‍ വച്ച് ഇരു വണ്ടികളും തമ്മില്‍ ഇടിക്കുകയായിരുന്നു. ആനവിലാസം- കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: