തുറവൂര്‍: തുറവൂര്‍ തിരുമല ക്ഷേത്രത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ സന്ദര്‍ശനം നടത്തി. അരൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനിയപ്പന്റെ തെരഞ്ഞടുപ്പുറാലിയില് സംസാരിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികളും മഹാജനങ്ങളും ചേര്‍ന്ന് സ്വീകരണം നല്കി. വിശ്വനാഥക്കമ്മത്ത്, ജി ബാലകൃഷ്ണ ഷേണായി, സത്യനാഥപ്രഭു, എച്ച് പ്രേംകുമാര്‍, ജി ശ്രീകുമാര്‍, ഡോ. ദേവരാജ്, ഡി. വിഷ്ണുപ്രസാദ്, ആര്. ബാലചന്ദ്രകമ്മത്ത്, വരുണ്‍ എസ്സ് നായ്ക്കു്, തുറവൂര്‍ വിനീഷ്, വിമുക്തഭടന് ഗോപിനാഥപ്പൈ, ഹൈക്കോടതി കേന്ദ്ര ഗവ. അ!!ഡ്വ. ജഗദീഷ് ലക്ഷ്മണ്, പഞ്ചാ. മെമ്പര്‍ രൂപേഷ് പ്പൈ തുടങ്ങിയവര്‍ ചേര്‍ന്ന് ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. പുരോഹിതന് ബാലാജിഭട്ട് ഫലപുഷ്പപ്രസാദം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: