ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷേയ്ക്ക് പി. ഹാരിസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്ന നിലയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജി. സുധാകരന് പുറത്തിറക്കിയ വ്യാജ പ്രസ്താവനയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ഇലക്ഷന് ഏജന്റ് സുനില്‍ ജോര്‍ജ്ജ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ദേശീയ പാര്‍ട്ടിയും കേരളത്തില്‍ യുഡിഎഫിന്റെ ഘടകക്ഷിയുമായ ജനതാദളി(യുണൈറ്റഡ്)ന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷേയ്ക്ക് പി ഹാരീസിനെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെ സുധാകരന് നടത്തിയിട്ടുളള പരാമര്‍ശം പൊതുസമൂഹത്തിലാകെയും സ്ഥാനാര്‍ത്ഥിയ്ക്ക് വ്യക്തിപരമായും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. വരികള്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ കൂരമ്പുകള്‍ ഒളിപ്പിച്ചാണ് സുധാകരന് തന്റെ അഭ്യര്‍ത്ഥന നോട്ടീസ് തയ്യാറാക്കിയിരിക്കുന്നത്. ഷേയ്ക്ക് പി ഹാരീസിനെ വ്യക്തിഹത്യ നടത്തി, അപമാനിതനാക്കി ആത്മവീര്യം തകര്‍ക്കാനുളള സുധാകരന്റെ ശ്രമം രാജ്യത്തെ ജനാധിപത്യ സമ്പ്രദായത്തിന് നേരെയുളള വെല്ലുവിളിയായി കാണണമെന്നാണ് യുഡിഎഫ,് ഇലക്ഷന് കമ്മീഷന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: