കൊച്ചി: ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും അഞ്ച് മാതൃക പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 71 ് മാതൃക പോളിംഗ് സ്റ്റേഷനുകള്‍. എല്ലാ മാതൃക പോളിംഗ് സ്റ്റേഷനുകളിലും വോട്ടര്‍ക്ക് സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ടോക്കണ്‍ സംവിധാനം, വെയിലുകൊള്ളാതിരിക്കുന്നതിന് പന്തലുകള്‍, വിശ്രമ മുറികള്‍, കുടിവെള്ള സംവിധാനം, ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക പരിഗണന തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
ഇതുകൂടാതെ അഞ്ചില്‍ ഒരു പോളിംഗ് സ്റ്റേഷനെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനായി മാറ്റിയിട്ടുണ്ട്. ഈ സജ്ജീകരണങ്ങളെല്ലാം തന്നെ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: