കൊച്ചി: കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചതായി ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ് സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ നിയമനം. ഹൈക്കോടതിയിലേക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് വരെ തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ചുമതല നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: