ഏഴ് കേന്ദ്രമന്ത്രിമാര്‍ ഇന്ന് കേരളത്തില്‍

Friday 13 May 2016 10:03 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രചാരണ സമാപന പരിപാടികളില്‍ പങ്കെടുക്കുന്നതിനു ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ഏഴ് കേന്ദ്രമന്ത്രിമാരും ഇന്ന് കേരളത്തിലെത്തും. അമിത്ഷാ മാധ്യമങ്ങളുമായി ഉച്ചയ്ക്ക് രണ്ടിന് താജ് ഹോട്ടലില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നടക്കും. സെന്‍ട്രല്‍ മണ്ഡലം, കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നിവടങ്ങളിലാണ് റോഡ് ഷോ. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു കൊച്ചി, ചങ്ങനാശേരി, കോട്ടയം, കുറവിലങ്ങാട് എന്നിവടങ്ങളില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരിലും ഗുരുവായൂരിലും മന്ത്രി അനന്തകുമാര്‍ ചാത്തമംഗലം, കൊടുവള്ളി, മുക്കം, എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും പങ്കെടുക്കും. മന്ത്രി ജെ.പി. നദ്ദ തിരുവനന്തപുരത്ത് വിവിധ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തും. കോവളം, പാറശാല, നെയ്യാറ്റിന്‍കര, അരുവിക്കര, നെടുമങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റോഡ് ഷോ. കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി ജുവല്‍ ഒറാം വയനാട്ടിലെ എടത്തല കോളനി സന്ദര്‍ശിക്കും. ഇവിടത്തെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. തുടര്‍ന്ന് മാനന്തവാടി, കല്‍പ്പറ്റ എന്നിവടങ്ങളില്‍ റോഡ് ഷോയിലും പൊതുപരിപാടികളിലും പങ്കെടുക്കും. മന്ത്രി മഹേഷ് ശര്‍മ്മ വയനാട്, പാലക്കാട് ജില്ലകളില്‍ പൊതുപരിപാടികളില്‍ സംസാരിക്കും. സുല്‍ത്താന്‍ബത്തേരി, ചിറ്റൂര്‍, തരൂര്‍, ആലത്തൂര്‍, കല്‍പ്പാത്തി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു പൊതുയോഗങ്ങളിലാണ് സംസാരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.