കോട്ടയം: കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്.കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 10ന് നാഗമ്പടം ക്ഷേത്രത്തിന് സമീത്തുനിന്നും ആരംഭിക്കുന്ന റോഡ്ഷോ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തിരുനക്കര ഗാന്ധി സ്ക്വയറില്‍ സമീപിക്കും. റോഡ് ഷോയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും പങ്കെടുക്കും.
ഉച്ചയ്ക്ക് 1ന് കുറവിലങ്ങാട് സെന്റര്‍ ജംഗ്ഷനില്‍ കടുത്തുരുത്തി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ കേന്ദ്രമന്ത്രി സംസാരിക്കും. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്, ബിഡിജെഎസ്, ബിജെപി യുടേയും നിരവധി നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: