ചങ്ങനാശേരിയുടെ മനസ് മാറ്റത്തിനൊപ്പം; രാഷ്ട്രീയമാറ്റത്തിന് കാതോര്‍ത്ത് മണ്ഡലം

Friday 13 May 2016 10:18 pm IST

ചങ്ങനാശേരി: 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാാശേരി നിയോജകമണ്ഡലത്തില്‍ രാഷ്ട്രീയ മാറ്റത്തിനുള്ള കളമൊരുങ്ങി. സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അടിസ്ഥാന പാര്‍പ്പിട പ്രശ്‌നങ്ങളും ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥയും നിലനില്‍ക്കുന്നു. കുടിവെള്ള പ്രശ്‌നം എന്നും ചങ്ങനാശേരിക്കാര്‍ക്ക് പരിഹാരമില്ലാതെ തുടരുന്നു. പഞ്ചായത്തെന്നോ മുനിസിപ്പാലിറ്റിയെന്നോ വ്യത്യാസമില്ല. യുവജനങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് പരിശീലനത്തിനും തൊഴില്‍ നൈപുണ്യത്തിനും മണ്ഡലത്തില്‍ യാതൊരുസൗകര്യവുമില്ല. റോഡുഗതാഗതം താറുമാറായ നിലയില്‍ തുടരുന്നു. പ്രധാനറോഡുകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ മണിക്കൂറുകളോളം പട്ടണം നിശ്ചലമാകും. ജലഗതാഗതത്തിനുള്ള തോടുകളും പാതകളും ബോട്ടുജെട്ടിയും നഷ്ടപ്രതാപം പേറി നില്‍ക്കുന്നു. ചങ്ങനാശേരിയുടെ പ്രതാപത്തിലായിരുന്ന മാര്‍ക്കറ്റ് ഇന്ന് നിര്‍ജ്ജീവമായി നിലകൊള്ളുന്നു. വികസനം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനുള്ള എല്ലാ അടിസ്ഥാന ഘടകങ്ങളും മണ്ഡലത്തിലുള്ളപ്പോള്‍ എന്തുകൊണ്ട് വികസനം ചങ്ങനാശേരിയില്‍ നിന്നും അകന്നു നില്‍ക്കുന്നു എന്ന കാര്യം വ്യക്തമാണ്. ഇടതുവലതു മുന്നണികള്‍ അഴിമതിക്കും രാഷ്ട്രീയ കൂട്ടുകച്ചവടത്തിനും മാത്രമായി നിലകൊണ്ടപ്പോള്‍ നാട് വികസനമില്ലാതെ പിന്‍തള്ളപ്പെടുകയായിരുന്നു. നാടിന് പ്രതീക്ഷയേകി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണം ജനങ്ങള്‍ വിശ്വാസത്തിലെടുത്തു എന്നുള്ളത് സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ അദ്ദേഹത്തിന് ലഭിക്കുന്ന വന്‍ സ്വീകരണത്തില്‍നിന്നും മനസ്സിലാകും. കുറിച്ചി പഞ്ചായത്തില്‍ ചങ്ങനാശേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പഞ്ചായത്തില്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനം പീച്ചാങ്കേരിയില്‍ നിന്നും ആരംഭിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ മേടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്തിലെ ഭൂരിപക്ഷം വോട്ടുകള്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ലഭിക്കുമെന്നും രാധാകൃഷ്ണന്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പുരോഗതിക്ക് എന്‍ഡിഎക്ക് മാത്രമേ വികസനവും പുരോഗതിയും നടപ്പിലാക്കുന്നതിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടുകൂടി പഞ്ചായത്തിന്റെ ചാലച്ചിറ, ഇളങ്കാവ്, അമ്പലക്കോടി, ചിറവംമുട്ടം, മലകുന്നം, കാര്‍ഗില്‍ ജംഗ്ഷന്‍, കേളന്‍ കവല, നാല്‍പ്പതില്‍ക്കവല, കോളനി, പാപ്പാഞ്ചിറ, സ്വാമിക്കവല, എണ്ണയ്ക്കാച്ചിറ കോളനി, മന്ദിരംകവല, ഇടനാട്ടുപടി തുടങ്ങിയ സ്ഥലങ്ങളില്‍ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി കുറിച്ചി ഔട്ട് പോസ്റ്റില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശശികുമാര്‍ പാലാ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.ആര്‍.മഞ്ജിഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ കെ. ജി.രാജ്‌മോഹന്‍, നോബിള്‍ മാത്യു, എന്‍.പി.കൃഷ്ണകുമാര്‍, എം.എസ്.വിശ്വനാഥന്‍, എം.പി.രവി, സജി നക്കച്ചാടത്ത്, പി.കെ. പങ്കജാക്ഷന്‍, കെ.കെ.ഉദയകുമാര്‍, എം.കെ. മനോജ്, പി.കെ.പങ്കജാക്ഷന്‍, ഗോപാലകൃഷ്ണന്‍ തൃക്ക, ഗംഗാധരന്‍, കൃഷ്ണന്‍കുട്ടി, അമ്പിളി വിനോദ്, വത്സല മോഹനന്‍, പി.ആര്‍.സുരേഷ്, കെ.എസ്.ഓമനക്കുട്ടന്‍, കെ. ആര്‍.പ്രദീപ്, മംഗളാംബിക, വിശ്വംഭരന്‍, സുഭാഷ് ചെമ്പുചിറ, കെ.ജി.സദാനന്ദന്‍ നാല്‍പ്പതില്‍കവല, കെ.കെ.സുനില്‍, കുഞ്ഞുമോന്‍ ഉദിക്കല്‍, എസ്.ശരത്, മനോജ്.വി, ലാല്‍ മോഹന്‍ .സി.ആര്‍, പ്രശാാന്ത് മനന്താനം, അച്ചന്‍കുഞ്ഞ് തെക്കേക്കര,എ.കെ.പ്രകാശ് കുമാര്‍, കെ.പി. സജികുമാര്‍, കിഷോര്‍ ഗോവിന്ദ്, ബിനു പൂത്തേട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാടപ്പള്ളി, പായിപ്പാട്, വാഴപ്പള്ളി, തൃക്കൊടിത്താനം , ടൗണ്‍ നോര്‍ത്ത് കുറിച്ചി പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ടൗണ്‍ സൗത്തില്‍ പര്യടനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.