ജന്മഭൂമി ദേശീയ സെമിനാര്‍: ബ്രോഷര്‍ പ്രകാശനം ചെയ്തു

Saturday 14 May 2016 10:44 am IST

കോഴിക്കോട്: ദല്‍ഹിയില്‍ ജൂലായില്‍ ജന്മഭൂമി നടത്തുന്ന ദേശീയ സെമിനാറിന്റെ ബ്രോഷര്‍ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു കോഴിക്കോട്ട് പ്രകാശനം ചെയ്തു. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനം എന്ന വിഷയത്തിലാണ് സെമിനാര്‍. കോഴിക്കോട്ട് സംഘടിപ്പിച്ച ജന്മഭൂമി സുഹൃദ് സദസിലാണ് പ്രകാശന കര്‍മ്മം നടന്നത്. ഭാരതത്തിന്റെ സംസ്‌കാരിക വൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തി രാജ്യത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞ കാല സര്‍ക്കാരുകള്‍ക്കായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളുമാണ് ഇതില്‍ മുഖ്യ പ്രതികള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ മോദിസര്‍ക്കാറിന്റെ ആശയങ്ങള്‍ വന്‍ മാറ്റമാണ് ഉണ്ടാക്കിയത്. മനോഭാവത്തിന്റെ മാറ്റം രാജ്യത്ത് പ്രകടമായി. അടിസ്ഥാന സൗകര്യവികസനം, വളര്‍ച്ചനിരക്ക് എന്നിവയില്‍ ഗണ്യമായ പുരോഗതി ഉണ്ടായതായി കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.അസി. മാര്‍ക്കറ്റിങ് മാനേജര്‍ വി.കെ. സുരേന്ദ്രന്‍, കെ.എം. അരുണ്‍ എന്നിവര്‍ കേന്ദ്രമന്ത്രിക്ക് ഉപഹാരം നല്‍കി. യൂണിറ്റ് മാനേജര്‍ കെ. വിപിന്‍ സ്വാഗതവും, ബ്യൂറോ ചീഫ് എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.