കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്.കരുണാകരന് മുനിസിപ്പല്‍ സൗത്ത് നാട്ടകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലും വാഹനപര്യടനം നടത്തി. മാറി മാറി വരുന്ന ഇടതു-വലതു മുന്നണികള്‍ കേരളത്തിലെ വികസനങ്ങള്‍ മുരടിപ്പിക്കുകയാണെന്നും അഴിമതിയുടെ കാര്യത്തില്‍ പരസ്പരം ഒന്നിക്കുന്ന സാഹചര്യമാണ് നിലവില്‍ നടക്കുന്നതെന്നും എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടരി ആര്.രാജീവ് അഭിപ്രായപ്പെട്ടു. പാക്കില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച വാഹന പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ സൗത്ത് നാട്ടകം മേഖലാ പ്രസിഡന്റ് ഷാജി തൈച്ചിറ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ജനറല്‍ സെക്രട്ടറി ബിനു.ആര്.വാര്യര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ശങ്കരന്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം, റോയ് തോളൂര്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.അനില്‍കുമാര്‍, നിയോജകമണ്ഡലം സെക്രട്ടറി ഷാജി പൗര്‍ണ്ണമി, ടി.എന്‍.ഹരികുമാര്‍, അനില്‍ തോട്ടുപുറം, പി.ജെ.ഹരികുമാര്‍, എസ്.രതീഷ്, രമേശ് കല്ലില്‍, കുടമാളൂര്‍ രധാകൃഷ്ണന്‍, രാജേഷ് കൈലാസ്, രാജേഷ് നമ്പിമഠം, അരുണ്‍.ടി.എം, തുളസീധരന്‍, എം.എന്‍.അനില്‍കുമാര്‍, പ്രവീണ്‍, ദിവാകരന്, റീബാ വര്‍ക്കി, ഇന്ദിരാകുമാരി, സിന്ധു അജിത്ത്, വിജയലക്ഷ്മി നാരായണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: