ഗാഡ്ഗില്‍ , കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ക്ക് അനുകൂലം

Friday 13 May 2016 10:29 pm IST

ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ മലനാട് കര്‍ഷക രക്ഷാസമി ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ മലനാട് കര്‍ഷക രക്ഷാസമിതി രംഗത്ത്. ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് കര്‍ഷക രക്ഷാസമിതി പ്രസിഡന്റ് പ്രൊഫ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടായി മലനാട് കര്‍ഷക രക്ഷാസമിതി ഇടുക്കിയിലെ കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. 1992 കാലഘട്ടത്തില്‍ ഇടുക്കിയില്‍ 12-ല്‍പ്പരം കര്‍ഷകര്‍ ആത്മഹത്യചെയ്ത സംഭവം ഉണ്ടായി. ഈ ഘട്ടത്തില്‍ ശക്തമായ നിലപാട് കൈക്കൊണ്ടത് കര്‍ഷക രക്ഷാസമിതിയാണ്. അന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി രൂപംകൊണ്ടിട്ടില്ല. അടുത്തകാലത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി രൂപീകരിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും പ്രൊഫ. ജോസ്‌കുട്ടി പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. ഇത് ഹൈറേഞ്ച് സംരക്ഷണ സമിതി കണ്ടില്ലെന്ന് നടിക്കുന്നു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്‌നമായി ഹൈറേഞ്ച് സംരക്ഷണ സമിതി ഉയര്‍ത്തിക്കാട്ടുന്നത് ഭൂമിയുടെ പ്രശ്‌നം മാത്രമാണ്. നൂറുകണക്കിന് കര്‍ഷകര്‍ സാമ്പത്തിക ബാധ്യതയില്‍ ദുരിതം അനുഭവിക്കുന്നത് ഹൈറേഞ്ച് സംരക്ഷണ സമിതി കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മുന്നണികളോടും തുല്യമായ അകലം പാലിക്കുമെന്ന മലനാട് കര്‍ഷക രക്ഷാസമിതിയുടെ നിലപാട് ഇടുക്കി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഗുണംചെയ്യും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഇടതുപക്ഷ േപ്രമം മൂലം സമിതിയില്‍നിന്ന് അടുത്തിടെ നിരവധിപ്പേര്‍ രാജിവച്ച് പോയിരുന്നു. ഇപ്പോള്‍ ഹൈറേഞ്ച് സംരക്ഷണ സമിതി വെറും ആള്‍ക്കൂട്ടം മാത്രമായി മാറിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.