സുപ്രീം കോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍ ചുമതലയേറ്റു

Friday 13 May 2016 10:44 pm IST

ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 29 ആയി. ജസ്റ്റിസുമാരായ എ.എം. ഖന്‍വീല്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡന്‍, അശോക് ഭൂഷണ്‍, എല്‍. നാഗേശ്വര്‍ റാവു എന്നിവരാണ് പുതുതായി ചുമതലയേറ്റത്. ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ ജഡ്ജിമാര്‍ക്ക് സത്യചാവകം ചൊല്ലിക്കൊടുത്തു. മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നുളള ജഡ്ജിയാണ് ജസ്റ്റിസ് ഖന്‍വീല്‍ക്കര്‍. ജസ്റ്റിസ് ചന്ദ്രചൂഢന്‍ അലഹബാദ് ഹൈക്കോടതിയിലും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു അശോക് ഭൂഷണ്‍. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്നു നാഗേശ്വര്‍ റാവു. അദ്ദേഹത്തെ നേരിട്ട് നിയമിക്കുകയായിരുന്നു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ പ്രകാരം ആദ്യമായി നിയമിക്കപ്പെടുന്ന ജഡ്ജിമാരാണിവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.