മൂന്നാറിലും അട്ടപ്പാടിയിലും എല്‍ഡിഎഫ് പരാജയപ്പെട്ടു: ബിനോയ് വിശ്വം

Saturday 14 May 2016 9:53 am IST

കൊല്ലം: മൂന്നാര്‍-അട്ടപ്പാടി വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതായി സിപിഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം. പ്രസ് ക്ലബ്ബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടനിലക്കാരുടെ ചൂഷണം തടയാനാകാത്തതാണ് അട്ടപ്പാടിയിലെ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണമെന്നും ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഇക്കൂട്ടര്‍ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണങ്ങളും കൊടുംപട്ടിണിയും മാറ്റുന്നതിന് ഇനി അധികാരത്തിലെത്തിയാല്‍ എല്‍ഡിഎഫിന് സാധിക്കും. മൂന്നാറില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ മനോഭാവം കൊണ്ടാണ് ഓപ്പറേഷന്‍ പരാജയപ്പെട്ടത്. കയ്യേറ്റമൊഴിപ്പിച്ച് മൂന്നാര്‍ സംരക്ഷിക്കാന്‍ കഴിയാതെ പോയത് അതുകൊണ്ടാണെന്നും ഭരണം കിട്ടിയാല്‍ ഇതാവര്‍ത്തിക്കില്ലെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു. ഇടതുമുന്നണി വിട്ട ഫോര്‍വേഡ് ബ്ലോക്ക് വൈകാതെ യുഡിഎഫിന്റെ വൃത്തികേടുകളില്‍ മനംമടുത്ത് തിരിച്ചുവരുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ഡി. ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.