കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ 150 മീറ്റര്‍ ചുറ്റളവില്‍ 18, 19 തീയ്യതികളില്‍ 144 വകുപ്പ് പ്രകാരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
18 ന് വൈകിട്ട് 6 മണി മുതല്‍ 19 ന് വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ. ഈ പരിധിക്കുളളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാനോ, യോഗങ്ങളോ ജാഥകളോ നടത്താനോ ആയുധങ്ങള്‍ കൊണ്ടു നടക്കാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: