കണ്ണപുരം: കണ്ണപുരത്ത് ബി.ജെ.പി. പ്രവത്തകന്റെ കട അടിച്ചു തകര്‍ത്തു. ബിജെപി പ്രവത്തകനായ കണ്ണപുരത്തെ സി.വി.സുമേഷിന്റെ പച്ചക്കറിക്കടയാണ് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം അടിച്ചു തകര്‍ത്തത്.
മൊട്ടമ്മലിലെ ‘കണ്ണപുരം വെജിറ്റബിള്‍സ് ഫ്രൂൂട്സ്’ കടയാണ് തകര്‍ത്തത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.വി.സുമേഷ് കല്യാശ്ശേരിയിലെ പതിനൊന്നാം വാര്‍ഡില്‍ മല്‍സരിച്ചിരുന്നു. സുമേഷിന്റെ ഭാര്യയാണ് കടയില്‍ സഹായിച്ചു വരുന്നത്. ഇവരുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് സിപിഎം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് സുമേഷിന്റെ കടക്ക് നേരെ അക്രമം നടക്കുന്നത്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവത്തകരാണെന്നും ബിജെപി നേതൃത്വം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സംഭവമറിഞ്ഞ് ബിജെപി കല്യാശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി.അരുണ്‍, ബിജെപി മണ്ഡലം പ്രസിഡന്റ് വിജയന് മാങ്ങാട് നേതാക്കളായ രാജേഷ്, ബിജു തുത്തി, കീഴറ ബാലകൃഷണന്, എന്നിവര്‍ സ്ഥലത്തെത്തി. ബിജെപി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: