കോട്ടയം: അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച സി.പി.എമ്മിന്റെ നടപടി പരസ്യമായ ദൈവനിന്ദയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരമൊരു നടപടിക്ക് മുതിര്‍ന്ന സി.പി.എം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരുവശത്ത് യേശുവിനെ വിപ്ലകാരിയായി ചിത്രീകരിക്കുകയും ഒപ്പം വളരെ അമൂല്യമായ സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ മറുവശത്ത് ക്രിസ്തുവിനെ നിന്ദിക്കുകയുമാണ് സി.പി.എം ചെയ്യുന്നത്. വളരെ വികൃതമായ ചിത്രീകരണമാണ് സി.പി.എം നടത്തുന്നത്. സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതു കാണിക്കുന്നത്. ഇതു തിരുത്താന്‍ സി.പി.എം തയാറാകണം.
വിശ്വാസികള്‍ക്കു വേദനയുണ്ടാക്കുന്ന നടപടിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: