കണ്ണൂര്‍: പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്, 26-ാം നമ്പര്‍ അംഗന്‍വാടി വെല്‍ഫെയര്‍ കമ്മറ്റി ചെമ്മരശ്ശേരിപ്പാറയുടെ സംയുക്താഭിമുഖ്യത്തില്‍ ജസ്റ്റിസ് കെ.എസ് ഹെഗ്ഡേ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ശ്വാസകോശക്യാമ്പ്. ശ്വാസകോശ വിഭാഗത്തിന്റെ തലവന്‍ ഡോ.രാജേഷ് ഷെട്ടിയുടെ നേതൃത്വത്തില്‍ 20 ന് കാലത്ത് 9 മണി മുതല്‍ 12 മണി വരെ ചെമ്മരശ്ശേരിപ്പാറയിലെ 26-ാം നമ്പര്‍ അംഗന്‍വാടിയില്‍ വെച്ച് നടക്കും. ജില്ലയിലെ അസുഖം മൂലം ബുദ്ധിമുട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 9447283039, 9544063305 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: