മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബിജു ഏളക്കുഴിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു സംസ്ഥാന സമിതിയംഗം പി.രാഘവന് രാവിലെ 9 മണിക്ക് മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നില്‍വച്ച് ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി.വിജയന് മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ചന്ദ്രന്, ജില്ലാ സെക്രട്ടറി യു.ഇന്ദിര, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.പി.സതീശന്, പി.രാജന്, ഷിജു ഏളക്കുഴി, പ്രജിത്ത് ഏളക്കുഴി, സന്തോഷ് കാര തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി. 250 ല്‍ പരം ബൈക്ക് റാലിയില്‍ പങ്കെടുത്തു.രാവിലെ മട്ടന്നൂരില്‍ നിന്നാരംഭിച്ച് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് മട്ടന്നൂര്‍ ടൗണില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: