കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിന്റ്, ചാനല്‍, റേഡിയോ തുടങ്ങി മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഇലക്ഷന് എംസിഎംസി മുഖേന നല്കുന്ന പരസ്യങ്ങള്‍ ഇന്ന് വൈകുന്നേരം 6 മണിവരെ മാത്രമേ പാടുള്ളൂവെന്ന് ഇലക്ഷന് കമ്മീഷന് നിര്‍ദ്ദേശിച്ചു. എംസിഎംസി മുഖേന അല്ലാതെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്കാന് പാടുള്ളതല്ല. മെയ്16ന് നടക്കുന്ന പോളിംഗ് തീരുന്നതിന് 48 മണിക്കൂര്‍ മുമ്പ് തെരഞ്ഞെടുപ്പ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: