ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കീഴൂര്‍ മഠത്തിലെ നെയ്യമൃത് വ്രതക്കാര്‍ കലശം കുളിച്ചു കീഴൂര്‍ മഹാദേവ ക്ഷേത്രത്തിലെ മഠത്തില്‍ പ്രവേശിപ്പിച്ചു കഠിന വ്രതം ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തി കലശം കുളിക്ക് കാര്‍മ്മികത്വം വഹിച്ചു. മഠം കാരണവര്‍ ഉണ്ണികൃഷ്ണന് നമ്പ്യാരുടെ നേതൃത്വത്തില്‍ 21പേരാണ് ഇക്കുറി ഇവിടെ വ്രതം നോല്‍ക്കുന്നത്. 20ന് വെള്ളിയാഴ്ചയാണ് ഉത്സവത്തിന്റെ ആദ്യത്തെ പരമ പ്രധാനമായ ചടങ്ങായ നെയ്യാട്ടം അക്കരെ കൊട്ടിയൂരില്‍ നടക്കുക. അന്ന് പുലര്‍ച്ചെ സംഘം മഠത്തില്‍ നിന്നും നെയ്യാട്ടത്തിനായി പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: