തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനിറങ്ങിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരിച്ചടിച്ച് സോഷ്യൽ മീഡിയ. വേണ്ട മോനേ ചാണ്ടീ എന്ന ഹാഷ് ടാഗോടെയാണ് സോഷ്യൽ മീഡിയയിലെ മോദി ആരാധകർ ഉമ്മൻചാണ്ടിക്ക് തിരിച്ചടി നൽകിയത്.
ഇന്നലെ രാവിലെ മുതൽ ട്വീറ്റുകൾ പ്രവഹിച്ചതോടെ വേണ്ട മോനേ ചാണ്ടീ ട്വിറ്ററിൽ തരംഗമായി. ഉമ്മൻചാണ്ടിയുടെ ഭരണ പരാജയങ്ങളും അഴിമതിയും ഓർമിപ്പിച്ച്
ഫേസ്ബുക്കിൽ ഇതേ ഹാഷ് ടാഗോടെ നൂറ് കണക്കിന് പോസ്റ്റുകൾ പ്രവഹിച്ചു.
മോദിയുടെ സൊമാലിയ പരാമർശം വളച്ചൊടിച്ച് കേരളത്തെ മോദി അപമാനിച്ചതായി ഉമ്മൻചാണ്ടി പ്രചാരണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: