കുന്നത്തൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രെയിന്‍ അപകടത്തില്‍ മരിച്ച സിപിഐ ശൂരനാട് മണ്ഡലം കമ്മിറ്റിയംഗം പി.ശശിയോട് എല്‍ഡിഎഫ് അനാദരവ് കാട്ടിയെന്ന് ആരോപണം.
മരണദിവസം എല്‍ഡിഎഫ് എല്ലാ പരിപാടികളും ആദരസൂചകമായി റദ്ദാക്കിയിരുന്നു. എന്നാല്‍ സിപിഎം പോരുവഴി പഞ്ചായത്ത് സമിതി അന്നേ ദിവസം പരിപാടി സംഘടിപ്പിച്ചതാണ് ഇപ്പോള്‍ എല്‍ഡിഎഫില്‍ തര്‍ക്കത്തിന് വഴിവച്ചിരിക്കുന്നത്. തങ്ങളുടെ നേതാവിനോട് അനാദരവ് കാണിച്ച സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞുമോന് സ്ഥാനാര്‍ത്ഥിയുടെ പൊതുദര്‍ശനത്തിന് വച്ച സമയത്ത് എത്തിയില്ലയെന്നും അദ്ദേഹം ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അവിടെയും എത്തിയില്ലെന്നും സിപിഐ നേതാക്കള്‍ ആരോപിക്കുന്നു.
സിപിഐ പ്രചാരണത്തില്‍ നിന്നും പിന്‍വാങ്ങിയതോടെ എല്‍ഡിഎഫ് വന്‍പ്രതിസന്ധിയാണ് നേരിടുന്നത്. സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉള്‍പ്പടെയുള്ളവര്‍ എത്തിയിട്ടും സിപിഎം നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഭാഗത്ത് നിന്നുണ്ടായ അനാദരവ് പൊറുക്കാനാകില്ലെന്നാണ് പ്രാദേശികനേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: