കണ്ണൂര്‍: സനാതന ധര്‍മ്മം ധര്മ്മത്തിലധിഷ്ഠിതമാണെന്നും എന്നും നിലനില്‍ക്കുന്നതാണ് സനാതനമെന്നും ധര്‍മ്മത്തെയാണ് എസ്എന്‍ഡിപി യോഗം പരിപാലിക്കേണ്ടതെന്നും ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ ശ്രീഭക്തിസംവര്ദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ദ്വിദിന സനാതന ധര്‍മ്മ സത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.
ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഭക്തിയോഗം എന്ന വിഷയത്തില്‍ പ്രീതി ലാലും പിണ്ഡനന്ദി എന്ന കൃതിയെക്കുറിച്ച് നിര്‍മ്മല മോഹനനും കഌസ്സെടുത്തു. യോഗം സെക്രട്ടറി കെ.പി.പവിത്രന് സ്വാഗതവും അസി. സെക്രട്ടറി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. കോട്ടയം ശ്രീനാരായണ പഠനകേന്ദ്രത്തിലെ ആചാര്യന്മാര് അവതരിപ്പിക്കുന്ന സത്രം ഇന്നും തുടരും. പ്രീതിലാല്‍, ഷിനോഷ് എന്നിവര്‍ കഌസ്സെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: